ഐ സി സി ബാറ്റ്സ്‌ന്മാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്ടൻ എം.എസ്.ധോണി എട്ടാം സ്ഥാനത്ത്

single-img
31 March 2015

download (4)ഐ സി സി പുറത്തു വിട്ട ബാറ്റ്സ്‌ന്മാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ നാലാം സ്ഥാനത്ത് . ശിഖർ ധവാൻ പട്ടികയിൽ ആറാമതും ക്യാപ്ടൻ എം.എസ്.ധോണി എട്ടാം സ്ഥാനത്തുമാണ്. രോഹിത് ശർമ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്തേക്കും ഉയർന്നു.

ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്ലിയേഴ്‌സാണ് ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാമത് . ലോകകപ്പോടെ വിരമിച്ച ശ്രീലങ്കൻ താരം കുമാർ സംഗക്കാര രണ്ടാമതാണ്. ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് കരിയറിലാദ്യമായി പന്ത്രണ്ടാമതെത്തി.

ടീം റാങ്കിങ്ങിൽ ലോകചാംപ്യന്മാരായ ആസ്‌ട്രേലിയയാണ് ഒന്നാമത്. ഇതോടെ, ഏപ്രിൽ ഒന്നാം തീയതി ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള ടീമിന് ലഭിക്കുന്ന 1,75,000 യുഎസ് ഡോളറിന്റെ സമ്മാനത്തുക ആസ്ട്രേലിയയ്ക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 75,000 യുഎസ് ഡോളർ സമ്മാനത്തുകയും ലഭിക്കും.