ജമ്മു കാശ്മീരിൽ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞവരുടെ എണ്ണം പതിനാറായി

single-img
31 March 2015

jജമ്മു കാശ്മീരിൽ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞവരുടെ എണ്ണം പതിനാറായി .മണ്ണിടിച്ചിലിൽ കാണാതായ ആറുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയതോടെ ആണ് മരണമടഞ്ഞവരുടെ എണ്ണം പതിനാറായത്. ദിവസങ്ങളായി തുടരുന്ന മോശം കാലാവസ്ഥയെത്തുടർന്ന് പ്രദേശവാസികൾ സുരക്ഷിതസ്ഥാനത്തേക്ക് അഭയം തേടുന്നത് തുടരുകയാണ്. കനത്ത മഴയിൽ കാശ്മീർ താഴ്‌വരയിലെ നിരവധി പ്രദേശങ്ങളിലും ജമ്മുവിലെ മേഖലകളിലും പ്രളയം രൂക്ഷമാവുകയാണ്.

 
ദുരന്തബാധിതപ്രദേശത്തെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി ദേശിയദുരന്തനിവാരണസേനയുടെ എട്ടു സംഘങ്ങൾ കാശ്മീരിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി കേന്ദ്രത്തിന്റെ അടിയന്തിരദുരിതാശ്വാസഫണ്ടിൽ നിന്ന് 200കോടി രൂപ അനുവദിച്ചു.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഝലം നദിയിലെ ജലനിരപ്പിൽ വന്ന കുറവ് പ്രളയ ഭീഷണിക്ക് സാധ്യത കുറച്ചു .