ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ഐസിസ് ഭീകരർ കല്ലെറിഞ്ഞു കൊന്നു

single-img
31 March 2015

download (4)വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ഐസിസ് ഭീകരർ കല്ലെറിഞ്ഞു കൊന്നു. കണ്ണുകെട്ടിയും കൈകൾ കയറുകൊണ്ട് ബന്ധിച്ചുമാണ് യുവാവിനെയും യുവതിയെയും ശിക്ഷ നടപ്പാക്കാനായി കൊണ്ടുവന്നത്.

 

എറിയുന്നതിനായുള്ള കല്ലുകൾ തെരുവോരത്ത് നേരത്തെതന്നെ കൂട്ടിയിട്ടിരുന്നു. ജനങ്ങളെ വിളിച്ചുകൂട്ടിയശേഷം ഒരു ഭീകരൻ ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം ഭീകരരും കൂടിനിന്ന ചില നാട്ടുകാരും ചേർന്ന് യുവതിക്കും യുവാവിനും നേരെ ശക്തമായ കല്ലേറ് നടത്തുകയായിരുന്നു.