രാജ്യത്തെ ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്കില്‍ കുറവ് വരുത്തിയേക്കും

single-img
31 March 2015

download (1)രാജ്യത്തെ ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കും.
രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, ഐഡിബിഐ, ആക്‌സിസ് തുടങ്ങിയവ അടിസ്ഥാന നിരക്കുകള്‍ ഉടനെ കുറച്ചേക്കുമെന്നാണ് സൂചന.

രണ്ട് തവണയായി റിപ്പോ നിരക്കില്‍ ആർ ബി ഐ 0.50ശതമാനം കുറവ് വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അടിസ്ഥാന നിരക്ക് കുറയ്ക്കാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുംമാത്രമാണ് തയ്യാറായത്.