കയര്‍തൊഴിലാളികള്‍ മന്ത്രി അടൂര്‍ പ്രകാശിനെ ഓഫീസില്‍ കയറി ഘെരാവോ ചെയ്തു

single-img
31 March 2015

kayarമന്ത്രി അടൂര്‍ പ്രകാശിനെ സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കയര്‍ത്തൊഴിലാളികള്‍ കയര്‍ ഘൊരാവൊ ചെയ്തു. സമരപന്തലില്‍നിന്ന് മന്ത്രിയുടെ ഓഫീസില്‍ കയറിവന്ന് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് സ്ത്രീതൊഴിലാളികള്‍ ഘെരാവോ ചെയ്തത്. 12 പേരടങ്ങുന്ന സ്ത്രീ സമരക്കാരാണ് മന്ത്രിയെ ഘൊരാവോ ചെയ്തത്.

കഴിഞ്ഞ 19 ദിവസമായി തൊഴിലാളികള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരത്തിലാണ്. തൊഴിലും കൂലിയും ഉറപ്പാക്കി കയര്‍മേഖലയെ സംരക്ഷിക്കുകയെന്നുള്ളതാണ് അവരുടെ ആവശ്യം. അതിനിടെയാണ് റവന്യൂ മന്ത്രിയെ അവര്‍ ഓഫീസില്‍ കയറി തടഞ്ഞത്.

കന്റോണ്മെന്റ് പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.