മദ്യനയം അംഗീകരിച്ച് ഹൈക്കോടതി; ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും

single-img
31 March 2015

Closed Barസര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഫൈവ് സ്റ്റാര്‍ ഒഴികയുള്ള സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് മാത്യു പി. തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ശ്രദ്ധേയമായ വിധി.

ഹൈക്കോടതി ഉത്തരവോടെ ഇന്ന് തുറന്നിരിക്കുന്ന 300 ബാറുകള്‍ പൂട്ടും.മദ്യഉപഭോഗം കുറക്കുകയെന്ന സര്‍ക്കാരിന്റെ നയം ശരിയെന്ന് കോടതി നിരീക്ഷിച്ചു.മദ്യം മൗലീകഅവകാശമല്ലെന്ന് കോടതി പറഞ്ഞു.മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് സര്‍ക്കാര്‍ മദ്യനയം രൂപീകരിച്ചത്.ടൂറിസം മാത്രമല്ല; ജനങ്ങളുടെ ക്ഷേമവും സര്‍ക്കാരിന്റെ പരിഗണനാ വിഷയമെന്ന് കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചതോടെ സംസ്ഥാനത്ത് ഇനി 24 ബാറുകള്‍ മാത്രമാവും തുറന്നു പ്രവര്‍ത്തിക്കുക.2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തെ ചോദ്യം ചെയ്യുന്നതാണ് ബാറുടമകള്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകള്‍ ചോദ്യം ചെയ്യ്തിരുന്നു

ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും 2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ മദ്യനയവും ചോദ്യം ചെയ്താണ് ബാറുടമകള്‍ അപ്പീല്‍ നല്‍കിയത്. ഫൈവ് സ്റ്റാറിനു പുറമെ ഫോര്‍ സ്റ്റാറിനും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ അനുമതി നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സര്‍ക്കാറിന്റെ അപ്പീല്‍. മദ്യോപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാര്‍ ഫൈവ് സ്റ്റാറിന് മാത്രമായി പരിമിതപ്പെടുത്തിയതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

സര്‍ക്കാറിനു വേണ്ടി മുൻ കേന്ദ്രമന്ത്രി കപില്‍ സിബലാണ് ഹാജരായത്.ഹൈക്കോടതി വിധിക്കെതിരെ ബാറുടമകള്‍ അപ്പീലുമായി സുപ്രീം കോടതിയിലേക്ക്