കേരളത്തിൽ ഗാർഹിക പീഡനങ്ങൾ കൂടുന്നു;പീഡനങ്ങൾ കൂടാൻ സോഷ്യൽ മീഡിയയും കാരണം

single-img
31 March 2015

bigstock_Young_Woman_Defending_Herself_6244592_0കേരളത്തിൽ ഒരു വർഷത്തിനുളിൽ ഗാർഹിക പീഡന കേസുകൾ വർധിച്ചതായി സാമൂഹിക ക്ഷേമ ബോർഡ്‌ .ഗാർഹിക പീഡന കേസുകൾ 65 ശതമാനം വർധിച്ചതായും സാമൂഹിക ക്ഷേമ ബോർഡിന്റെ കണ്ടെത്തലിൽ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങൾക്കും ഗാർഹിക പീഡനങ്ങൾ പങ്ക് ഉണ്ട് എന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

 
ഗാർഹിക പീഡന കേസുകളിൽ 15 ശതമാനം വില്ലൻ ആകുന്നത് സോഷ്യൽ മീഡിയയും മൊബൈൽ ഫോണ്‍ ആണ്.മദ്യവും ,മയക്ക്മരുന്നും , വിവാഹേതര ബന്ധവും പീഡനങ്ങൾക്ക് കാരണം ആകുന്നു.
ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട്‌ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ നിന്നും ആണ് -1086.രണ്ടാം സ്ഥാനം കണ്ണൂർ ജില്ലക്ക് ആണ് -562. 2013-14 ൽ 3329 ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ 2014-15 ൽ ഇത് 5485 ആയി വർദ്ധിച്ചു