ട്രെയിന്‍ സര്‍വ്വീസുകള്‍ സ്ഥിരമായി വൈകുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍വേ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു

single-img
31 March 2015

narendra-modi-evarthaപ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ സര്‍വീസുകള്‍ സ്ഥിരമായി വൈകുന്നതില്‍ റെയില്‍വേ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. ട്രെയിനുകള്‍ സ്ഥിരമായി വൈകുന്നുവെന്ന പരാതികള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ കുന്നുകൂടിയ സാഹചര്യത്തിലാണ് മോദിയുടെ നടപടി.

മുന്‍കാലങ്ങളില്‍ കൃത്യനിഷ്ഠ പാലിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തില്‍ മോദി ചോദിച്ചു. സാധാരണ ജനങ്ങളെ കൂടാതെ മന്ത്രിമാരില്‍ നിന്നും എംപിമാരില്‍ നിന്നും പരാതിക്കത്തുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ എത്തുന്നുണ്ട്.

പരാതികളെല്ലാം റെയില്‍വേ മന്ത്രാലയത്തിന് കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.