ദുഖം മനസ്സില്‍ അടക്കിപ്പിടിച്ച് വെട്ടോറി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി

single-img
31 March 2015

dan_JRcCB_17022ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നേരിട്ട വലിയ പരാജയത്തിന്‍രെ ദുഖഭാരവുമായി ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ ഡാനിയല്‍ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി. ലോകകപ്പ് പരാജയത്തിന് തൊട്ടുപിന്നാലെയാണ് മുന്‍ നായകനും ഇടംകൈയന്‍ സ്പിന്നറുമായ ഡാനിയല്‍ വെട്ടോറി വിരമിച്ചത്. നേരത്തെ ക്രിക്കറ്റില്‍നിന്ന് വിരമിച്ച വെട്ടോറി ലോകകപ്പിന് മുമ്പാണ് തീരുമാനം മാറ്റി ടീമില്‍ തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡിനെ ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തു. ഈ ലോകകപ്പില്‍ 15 വിക്കറ്റുകള്‍ 36 കാരനായ വെട്ടോറി നേടി. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിക്കയ്‌ക്കെതിരെ ഒരു വിക്കറ്റുപോലും നേടാന്‍ വെട്ടോറിയ്ക്കായില്ല.

18 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഏകദിനത്തില്‍ 305 വിക്കറ്റും ടെസ്റ്റില്‍ 362 വിക്കറ്റുമാണ് വെട്ടോറിയുടെ സമ്പാദ്യം. ഏകദിനത്തിലും ടെസ്റ്റിലും 300 ല്‍ അധികം വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ക്രിക്കറ്ററാണ് വെട്ടോറി. പതിനെട്ടാമത്തെ വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ വെട്ടോറി 2008 മുതല്‍ 2011 ലോകകപ്പ് വരെ ന്യൂസിലാന്‍ഡ് ടീം നായകനുമായിരുന്നു.