ജി 20 ഉച്ചകോടി, നരേന്ദ്രമോദിയടക്കമുള്ള ലോകനേതാക്കളുടെ സ്വകാര്യവിവരങ്ങളും ചോര്‍ന്നു

single-img
31 March 2015

_79004800_024738464-1ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ലോകനേതാക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം ഇമെയില്‍ തെറ്റി അയച്ചതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസയുടെ വിശദാംശങ്ങള്‍, മറ്റു വ്യക്തിഗത വിവരങ്ങള്‍ എന്നിവ ചോര്‍ന്നത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കാണ് കഴിഞ്ഞ നവംബറില്‍ അയച്ച ഇമെയില്‍ ലഭിച്ചത്.

മോദിയെ കൂടാതെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമീര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ജാപ്പനീസ്‌ ്രൈപം മിനിസ്റ്റര്‍ ഷിന്‍സോ അബേ, ബ്രിട്ടീഷ്‌ ്രൈപം മിനിസ്റ്റര്‍ ഡേവിഡ് കാമറൂണ്‍ എന്നിവരുടേയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ഓസ്‌ട്രേലിയന്‍ പ്രൈവസി കമ്മീഷണര്‍ കഴിഞ്ഞ നവംബറില്‍ തന്നെ ഇമിഗ്രേഷന്‍ വകുപ്പിലെ വിസ സേവന വിഭാഗവുമായും ബോര്‍ഡര്‍ പ്രോട്ടക്ഷനുമായും ബന്ധപ്പെട്ട് വിഷയത്തില്‍ അടിയന്തര ഉപദേശം തേടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.