സരിതയുടെ കത്ത് വായിച്ച് തന്റെ മനസും ശരീരവും തളര്‍ന്നുപോയെന്നും അതിലുള്ള കാര്യങ്ങള്‍ പുറത്തുപറയാന്‍ ഇടവരാതിരിക്കട്ടെയെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ്

single-img
31 March 2015

pc-george-media.jpg.image.576.432

കേരളത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ്. നായര്‍ എഴുതിയ 25 പേജുള്ള കത്ത് താന്‍ വായിച്ചിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി. സി ജോര്‍ജ്. 25 പേജുള്ള ആ കത്ത് വായിച്ചപ്പോള്‍ എന്റെ മനസും ശരീരവും തളര്‍ന്ന് പോയെന്നും ആ കത്തിലുള്ള കാര്യങ്ങള്‍ പുറത്ത് പറയാന്‍ ഇടവരുത്തരുത് എന്നാണ് ദൈവത്തോടുള്ളതന്റെ പ്രാര്‍ത്ഥനയെന്നും പി.സി.ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ജയില്‍ കിടന്ന് സരിത എഴുതിയ ആ കത്ത് നൂറ് ശതമാനം സത്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സരിതയെ സമീപിച്ചവര്‍ക്കെല്ലാം ആവശ്യം അവളുടെ ശരീരം ആയിരുന്നു എന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.