ഈ വേനൽക്കാലം അവിസ്മരണിയമാക്കൻ ഇന്ത്യയിൽ തന്നെയുള്ള 10 സ്വപ്ന സമാനയിടങ്ങൾ

single-img
31 March 2015

1.ലഡാക്ക്

Pangong Tso, Ladakh
ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ലഡാക്ക്, ഉത്തരേന്ത്യയിലെ വേനൽ അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ്. തണുത്ത് ഉറഞ്ഞു കിടക്കുന്ന മലഞ്ചരിവിലൂടെയുള്ള മൊട്ടോർബൈക്ക് യാത്രയാണ് ഏറ്റവും രസകരമായ അനുഭവം.

2.സിക്കിം

sikkim-gurudongmar-lake
ഹിമാലയത്തിന്റെ ഹിമത്താൽ ചുറ്റപ്പെട്ട ഇന്ത്യയുടെ കുഞ്ഞു സംസ്ഥാനമാണ് സിക്കിം. നയനാനന്ദകരമായ വെള്ളച്ചാട്ടങ്ങളും മഞ്ഞു മൂടി കിടക്കുന്ന ഗുഹകളും തണുത്തുറഞ്ഞു കിടക്കുന്ന തടാകങ്ങളും സിക്കിമിനെ മനോഹരിയാക്കുന്നു.

3.കശ്മീർ

Beautiful Kashmir
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കശ്മീർ. കശ്മീർ താഴ്വരയിലെ പ്രധാനപ്പെട്ട ഭാഗങ്ങളായ പഹൽഗാം,ശ്രീനഗർ, ഗുല്മാർ എന്നിവിടങ്ങളാണ് കണ്ടിരിക്കേണ്ടത്. വേനൽക്കാലത്ത് ഈ മൂന്ന് സ്ഥലങ്ങൾക്കും പ്രത്യേക ഭംഗി തന്നെ ഉണ്ടാകും. നിരവധി സിനിമകൾ ഷൂറ്റിംഗ് ലൊക്കേഷനായിട്ടുള്ള പ്രദേശങ്ങളാണ് ഇവയൊക്കെ. മുഗൾ സാമ്രാജ്യത്തിന്റെ പൂന്തോട്ടമാണ് കാശ്മീരിന്റെ മറ്റൊരു സവിശേഷത.

4.റിഷികേശ്

rishikesh

യോഗയുടെ ജന്മസ്ഥലമായ റിഷികേശ് ഉത്തരഖണ്ഡ് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ആത്മശാന്തി ലഭിക്കുന്നതിന് പണ്ടു മുതൽക്കെ ഇങ്ങോട്ടേക്ക് ജനം ഒഴുകിയെത്തിയിരുന്നു. ഹിമാലയത്തിന്റെ ആനന്ദാ പർവ്വത നിരയിൽ നിന്നു നോക്കിയാൽ ഗംഗാ നദി ഒഴുകിപ്പോകുന്ന മനോഹര ദൃശ്യം കാണാൻ സാധിക്കും.
5. തവാങ്

Lake_Tawang

ആസാമുമായ അതിർത്തി പങ്കിടുന്ന തവാങ് അരുണാചൽപ്രദേശിലാണ് നിലകൊള്ളുന്നത്. വേനലിന്റെ തീഷ്ണത ഒരിക്കലും അനുഭവപ്പെടാത്ത സ്ഥലമാണ് തവാങ്.
6. ഷിംല

Shimla

സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഷിംല ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല വസതിയായിരുന്നു. ശക്തമായ മഞ്ഞു വീഴ്ചയുള്ള ഷിംല ഹിചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.
7. പഞ്ചമർഹി

pachmarhi-india

പഞ്ചമർഹി മധ്യപ്രദേശിലെ സത്പുരാ പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഇവിടം വേനൽ അവധി അഘോഷിക്കാൻ അനുയോജ്യമായ സ്ഥലമാണ്.
8.കൊടൈക്കനാൽ

kodaikanal1

സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ തമിഴനാടിന്റെ ഭാഗമാണ്. പശ്ചിമ ഘട്ടത്തിലെ പളനിമലയിലാണ് കൊടൈക്കനാൽ നിലകൊള്ളുന്നത്. കൊടൈ തടകത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

9.ഷില്ലോങ്ങ്

shillong1
മേഘലയയുടെ തലസ്ഥാന നഗരിയാണ് ഷില്ലോങ്ങ്. കാസി മലനിരയിൽ സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ് സമുദ്രനിരപ്പിൽ നിന്നും 1491 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

10. കൂന്നൂർ

dolphins-nose-conoor
നീലഗിരിയുടെ രണ്ടാമത്തെ ഹിസ്റ്റേഷനാണ് കൂന്നൂർ. സമുദ്രനിരപ്പിൽ നിന്നും 1839 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂന്നൂറിൽ നിന്നുള്ള സൂര്യാസ്തമയം കണാൻ വളരെ മനോഹരമാണ്.