ഇണ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിൻ ഡ്രൈവര്‍മാരെ ആക്രമിച്ച് കുരങ്ങന്റെ പ്രതികാരം

single-img
31 March 2015

angy monkeyപാറ്റന: ഇണ ട്രെയിന്‍ തട്ടി മരിച്ചതിനെ തുടർന്ന് എഞ്ചിൻ ഡ്രൈവര്‍മാരെ ആക്രമിച്ച് കുരങ്ങന്റെ പ്രതികാരം. ബിഹാറിലെ പടിഞ്ഞാറന്‍ ചാംപരന്‍ ജില്ലയിലാണ് സംഭവം.

വാല്‍മികി റെയില്‍വേ സ്റ്റേഷന് സമീപത്തു വെച്ച് മൂന്നു ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കു നേരെയാണ് കുരങ്ങന്റെ ആക്രമണമുണ്ടായത്. ഇണയുമായി കുരങ്ങൻ പളത്തിൽ ഇരിക്കുകയായിരുന്നു. അബദ്ധത്തിൽ പെൺകുരങ്ങ് ഗുഡ്‌സ് ട്രെയിന്‍ കയറി മരിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡ്രൈവര്‍മാരെ ഈ കുരങ്ങൻ ആക്രമിക്കുന്നതെന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കുരങ്ങൻ ആക്രമിച്ച ഡ്രൈവറെ റെയില്‍വേ അധികൃതര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. എഞ്ചിന്‍ ക്യാമ്പിന്‍ ലോക്ക് ചെയ്യാന്‍ സാധിച്ചതിനാല്‍ മറ്റൊരു ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവര്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു.