തുമ്പിക്കൈയ്യുമായി ജനിച്ച പെണ്‍കുഞ്ഞ് ഗണപതിയുടെ മകളാണെന്ന് പ്രദേശവാസികൾ

single-img
31 March 2015

elephant-noseഅലിഗഢ്: തുമ്പിക്കൈയ്ക്ക് സമാനമായ രൂപങ്ങളോടെ ജനിച്ചു പെണ്‍കുഞ്ഞിനെ ഗണപതിയുടെ മകളായി ആരാധിക്കുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ജനിച്ച കുഞ്ഞിന്റെ മൂക്കിന് മുകളിലാണ് ആനയുടെ തുമ്പിക്കൈക്ക് സമാനമായ രൂപമുള്ളത്. ഈ കുഞ്ഞ് ജനിച്ചതോടെ ഹിന്ദു ദൈവം ഗണപതിയുടെ അവതാരമായാണ് നാട്ടുകാര്‍ കാണുന്നത്.

ഗണപതിയുടെ അവതാരമാണെന്ന് പറഞ്ഞ് നിരവധിപ്പേര്‍ വീട്ടിലെത്തുന്നുണ്ട്. കുട്ടിയെ ആരാധന അർപ്പിക്കുന്നുണ്ട്. കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ കണ്ണിനും വായക്കും ഇടയിലായി മൂക്ക് വളര്‍ന്ന് തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ മൂക്കിന്റെ വളര്‍ച്ച ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണ് ഡോക്ടര്‍മാര്‍.