വസ്ത്രധാരണം സംബന്ധിച്ചു പുറത്തിറക്കിയ വിവാദ ഉത്തരവ് ഗോവൻ സർക്കാർ പിന്‍വലിച്ചു

single-img
31 March 2015

SleevelessDressപനാജി: ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ചു പുറത്തിറക്കിയ വിവാദ ഉത്തരവ് ഗോവൻ സർക്കാർ പിന്‍വലിച്ചു. ഓഫീസ് സമയത്ത് ടീ ഷര്‍ട്ടുകള്‍, ജീന്‍സ്, സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍,  മള്‍ട്ടി പോക്കറ്റഡ് പാന്റുകള്‍ എന്നിവ ധരിച്ച് ഓഫിസിലെത്തുന്നതു സംസ്ഥാന കലാ-സാംസ്‌കാരിക വകുപ്പ് വിലക്കിക്കൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് വന്‍ വിവാദമായതിനാലാണ് പിന്‍വലിച്ചത്.

വസ്ത്രധാരണത്തെ വിലക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു. കലാ സാംസ്‌കാരിക മന്ത്രി വിവാദ ഉത്തരവിന്റെ കാര്യം നേരത്തെ സഭയില്‍ സമ്മതിക്കുകയും ചെയ്തു. ആദ്യ ഉത്തരവ് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.