രാജ്യസഭാ സീറ്റിനെച്ചൊല്ലി ലീഗില്‍ ചേരിപ്പോര്

single-img
31 March 2015

Majeed-Newskeralaരാജ്യസഭാ സീറ്റിനെച്ചൊല്ലി ലീഗില്‍ ചേരിപ്പോര്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഒരു പക്ഷത്ത് നില്‍ക്കുമ്പോള്‍ എംഎല്‍എമാരും മന്ത്രിമാരും മറു ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

യുഡിഎഫിന്റെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലീഗിനുള്ളതായതിനാല്‍ ഈ സീറ്റ് അബ്ദുല്‍ വഹാബിനു നല്‍കണമെന്ന ആവശ്യം ഹൈദരലി ശിഹാബ് തങ്ങള്‍ മുന്നോട്ടുവെക്കുകയും ഇ അഹമ്മദ്ദ് അതിനെ അനുകൂലിക്കുകയും ചെയ്തു.എന്നാൽ ലീഗിന്റെ മിക്ക എംഎല്‍എമാരും മന്ത്രിമാരും ഇതിനോടുള്ള വിയോജിപ്പുമായി രംഗത്ത് എത്തുകയായിരുന്നു. ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് സീറ്റ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയുമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകനായ കെപിഎ മജീദിനെ ഒഴിവാക്കി വ്യവസായിയായ അബ്ദുല്‍ വഹാബിന് സീറ്റ് നല്‍കുന്നതിനെ എംഎല്‍എമാർ ശക്തമായ രീതിയില്‍ എതിര്‍ത്തു. തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായ മജീദിന് അര്‍ഹതപ്പെട്ട പരിഗണനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ മജീദിന് ഇനിയെങ്കിലും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.