സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി തോക്കുമായെത്തിയത് വിവാദത്തിൽ

single-img
31 March 2015

maharashtraമുംബൈ: സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മന്ത്രി തോക്കുമായെത്തിയത് വിവാദത്തിൽ. കഴിഞ്ഞ ശനിയാഴ്ച ജൽഗോണിലെ സ്കൂളിലത്തിയ  ജലസേന വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് പുറമേ കാണത്തൻ കഴിയുന്ന  വിധത്തിൽ തന്റെ ബെൽറ്റിൽ തോക്ക് തിരുകിവച്ചിരുന്നത്.

ബിസിനസ്സുകാരന്‍ കൂടിയായ തനിക്ക് തോക്ക് അത്യാവശ്യമാണെന്നും കഴിഞ്ഞ 25 വര്‍ഷമായി താന്‍ തോക്ക് ഉപയോഗിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി തോക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും അനാവശ്യമായി ആര്‍ക്കും ഒരു ഉപദ്രവവും താന്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ, ലൈസൻസുള്ള തോക്ക് വീട്ടിൽ സൂക്ഷിക്കാനുള്ളതല്ലെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിവാദങ്ങളെ പ്രതിരോധിച്ചു.   നിയമലംഘനം നടത്തിയിട്ടില്ലാത്തതിനാൽ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും വിഷയത്തിൽ മഹാജന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തോട് ഫട്നാവിസ് വ്യക്തമാക്കി.