പാറ്റൂർ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

single-img
31 March 2015

supremeന്യൂഡൽഹി: പാറ്റൂർ ഭൂമി ഇടപാട് കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. നേരത്തെ ഇതേ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പാറ്റൂർ ഭൂമി ഇടപാടിൽ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ്  വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരത്ത് വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി തള്ളിയോടെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ലോകായുക്തയിലെയും വിജിൻലസിലെയും പരാതിക്കാരൻ ഒരേ ആളാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പൊതുതാത്പര്യ ഹർജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.