ഭാര്യയുടെ ചെരുപ്പേറിൽ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ

single-img
31 March 2015

High-Heels-Shoesജുബൈല്‍: കുടുംബ കലഹത്തിനിടയില്‍ കലി കയറിയ ഭാര്യന് ഭര്‍ത്താവിന് നേരെ ചെരുപ്പൂരി എറിഞ്ഞു. ഏറു കൊണ്ട ഭർത്താവ് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ. സൗദി അറേബ്യയിലെ ജുബൈലിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിന് നേരെ ഹൈ ഹീല്‍ ചെരുപ്പെടുത്ത് എറിയുകയായിരുന്നു.

നിര്‍ഭാഗ്യമെന്ന് പറയട്ടേ ഷൂവിന്റെ മുന ഭര്‍ത്താവിന്റെ തലയില്‍ തുളഞ്ഞു കയറി.  അല്‍പ്പം ആഴത്തിലാണ് ചെരുപ്പിന്റെ മുന കൊണ്ടത്. അതിനാല്‍ തന്നെ മധ്യവയസ്‌ക്കനായ ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണ്.

ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും തലയില്‍ ഷൂ കൊള്ളുകയായിരുന്നു. തലയുടെ മുന്‍വശത്ത് ഇടത് ഭാഗത്തായാണ് ഷൂ കൊണ്ട് പരിക്കേറ്റത്. എന്തായാലും കുറച്ച് ദിവസം ഭര്‍ത്താവ് ആശുപത്രിയില്‍ ചെലവഴിയ്‌ക്കേണ്ടി വരും.