പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ കത്തി യുവാവിന് പൊള്ളലേറ്റു

single-img
31 March 2015

mobile-explodeകായംകുളം:  പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ കത്തി യുവാവിന് പൊള്ളലേറ്റു. കായംകുളം കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റേഷനിൽ വെച്ചാണ് സംഭവം നടന്നത്. നാദാപുരം സ്വദേശി ഹക്കിമിന് (25) പൊള്ളലേറ്റത്. ബേക്കറി ജീവനക്കാരനായ ഹക്കിം ജോലിക്കിടെ നിലവിളിച്ചുകൊണ്ട് മറിഞ്ഞുവീഴുകയായിരുന്നു. ബേക്കറി ഉടമ ഉടൻ പാന്റ്സ്‌ വലിച്ചുകീറി തീപടരുന്നത് തടഞ്ഞു. നാലുമാസം മുമ്പ് വാങ്ങിയ മൈക്രോമാക്സ് ഫോണാണ് കത്തിയത്. കാരണം വ്യക്തമല്ല. ഹക്കിമിനെ കായംകുളം സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചു.