പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 മരണം

single-img
31 March 2015

accident-logo3ലിമ: പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 മരണം. അപകടത്തിൽ 37 പേര്‍ക്ക് പരിക്കേറ്റു. 500 മീറ്റര്‍ താഴ്ചയിലേക്ക് ബസ് മറിഞ്ഞു. തിങ്കളാഴ്ച രാത്രി അയാകുഷോ പ്രദേശത്താണ് അപകടം നടന്നത്.  13 പേര്‍ അപകട സ്ഥലത്തും ആറുപേര്‍ ആസ്പത്രിയിലുമാണ് മരിച്ചത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.