യശ്വന്ത്പൂരില്‍ നിന്ന് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു

single-img
30 March 2015

gtവേനല്‍ അവധിക്കാല തിരക്ക് കുറയ്ക്കാന്‍ വേണ്ടി യശ്വന്ത്പൂരില്‍ നിന്ന് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചതായി ദക്ഷിണ റെയില്‍വെ .എപ്രില്‍ 2നും 30നും യശ്വന്ത്പൂരില്‍ നിന്ന് രാത്രി 9.30ന് തിരിക്കുന്ന തീവണ്ടി അടുത്ത ദിവസം ഉച്ചയ്ക്ക് 11.55ന് എറണാകുളം ജംഗ്ഷനില്‍ എത്തും.എറണാകുളം ജംഗഷനില്‍ നിന്ന് എപ്രില്‍ 3,മെയ് ഒന്ന് തീയ്യതികളില്‍ ഉച്ചയ്ക്ക് 2.55ന് തിരിക്കുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 3.30ന് യശ്വന്ത്പൂരിലെത്തും.

 
ഒരു സെക്കന്‍ഡ് എ.സി കോച്ചുകളും മൂന്ന് തേര്‍ഡ് എ.സി.കോച്ചുകളും 11 സ്പീപ്പര്‍ക്ലാസ് കോച്ചുകളുമുണ്ടാകും. കൃഷ്ണരാജപുരം,ബംഗാരപ്പേട്ട്, സേലം, ഇറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.