രമ്യ നമ്പീശൻ വിജയ് സേതുപതിക്കൊപ്പം വീണ്ടും അഭിനയയിക്കുന്നു

single-img
30 March 2015

reപിസ എന്ന ചിത്രത്തിന് ശേഷം നടി രമ്യ നമ്പീശൻ വീണ്ടും വിജയ് സേതുപതിക്കൊപ്പം അഭിനയയിക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല . അരുൺ കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.

കഥാപാത്രത്തിന് യോജിച്ച വ്യക്തിയായതിനാലാണ് രമ്യയെ ഈ വേഷം അവതരിപ്പിക്കാനായി തെരഞ്ഞെടുത്തതെന്ന് സംവിധായകൻ പറഞ്ഞു. നായകനെ പോലെ തന്നെ പ്രാധാന്യമുള്ള വേഷമാണ് രമ്യ അവതരിപ്പിക്കുന്നത്.

മധുര ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷൻ. ചിത്രത്തിൽ വിജയ് മുഴുനീള ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുമെന്നും അരുൺ വ്യക്തമാക്കി. പൊലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.