തൂക്കുപാത്രത്തില്‍ തല കുടുങ്ങിയ തെരുവ് നായ ഒരു പകലും രാത്രിയും സഹായത്തിനായി അലഞ്ഞു; വിവരമറിഞ്ഞ അഗ്നിശമന സേന പറന്നെത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തൂക്കുപാത്രം മുറിച്ചുമാറ്റി നിസഹായനായ ആ ജീവിയെ രക്ഷിച്ചു

single-img
30 March 2015

dOG

തൂക്കുപാത്രത്തില്‍ തല കുടുങ്ങിയ തെരുവ് നായ ഒരു പകലും രാത്രിയും സഹായത്തിനായി അലയുന്നതുകണ്ട നാട്ടുകാര്‍ ഒടുവില്‍ അഗ്നിശമന സേനയുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ അഗ്നിശമന പാഞ്ഞെത്തി തൂക്കുപാത്രം മുറിച്ചുമാറ്റി നായയെ രക്ഷിച്ചു.

വെള്ളിയാഴ്ച രാവിലെ മുതല്‍ നൂറനാട്, കാവുംപാട്, ഉളവുക്കാട് പ്രദേശങ്ങളിലാണു തൂക്കുപാത്രത്തിനുള്ളില്‍ കുടുങ്ങിയ തലയുമായി തെരുവുനായയെ നാട്ടുകാര്‍ കണ്ടത്. എന്നാല്‍ മനുഷ്യരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ നായ ഓടിമറയുകയായിരുന്നു പതിവ്. ശവള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ വിവിധ വീടുകളുടെ വാതിലില്‍ നായ തട്ടി ബഹളമുണ്ടാക്കിയെങ്കിലും വീട്ടുകാര്‍ ഉണരുമ്പോള്‍ നായ ഓടിപ്പോകുന്നതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.

ശനിയാഴ്ച പുലര്‍ച്ചെ കാവുമ്പാട് പൊയ്കകിഴക്കതില്‍ ഷാജുവിന്റെ വീടിന്റെ കതകില്‍ ശക്തിയായി തലകൊണ്ടിടിച്ച നായയെ ഷാജു പിടികൂടി തലയിലെ തൂക്കുപാത്രത്തിന്റെ പിടിയില്‍ കയറിട്ടു സമീപത്തെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. രാവിലെ കായംകുളം അഗ്നിശമനസേനാ യൂണീറ്റിനെ വിവരമറിയിച്ചയുടന്‍ അവര്‍ ഷാജുവിന്റെ വീട്ടിലെത്തി. മസനാംഗങ്ങള്‍ അരമണിക്കൂര്‍ പരിശ്രമിച്ച് നായയുടെ തലയില്‍ നിന്നും തൂക്കുപാത്രം ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി നായയെ സ്വതന്ത്രനാക്കുകയായിരുന്നു.

സേനയിലെ ലീഡിങ് ഫയര്‍മാന്‍ പ്രകാശ്, ആര്‍.അജയകുമാര്‍, സി.എസ്.ബാബുരാജ്, കെ.ശ്യാംകുമാര്‍ എന്നിവരാണ് തൂക്കുപാത്രം മുറിച്ചുമാറ്റി നായയെ രക്ഷിച്ചത്.