തമിഴ്‌നടന്‍ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചു

single-img
30 March 2015

29-1427611955-karate-rajaപ്രശസ്ത തമിഴ്‌നടന്‍ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചു. നടന്‍ ജയ്‌യും സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയും നടി മോണിക്കയും ഇസ്ലാം മതം സ്വീകരിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

ഒരു തമിഴ് ഓണ്‍ ലൈന്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കരാട്ടെ രാജയുടെ മതം മാറ്റത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാല്‍ ഇസ്ലാം മതത്തോടുള്ള താത്പര്യമാണ് നടന്റെ മതം മാറ്റാത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മലയാളത്തില്‍ പോക്കിരിരാജ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ രാജ അഭിനയിച്ചിട്ടുണ്ട്. വീരപ്പന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ടെലിവിഷന്‍ സീരിയലില്‍ വീരപ്പന്റെ വേഷം അണിഞ്ഞുകൊണ്ടാണ് കരാട്ടെരാജയുടെ കടന്ന് വരവ്. പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയിലെ വേഷവും ശ്രദ്ധേയമായി.