അച്ഛന്റെ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

single-img
30 March 2015

Hand Calf

അച്ഛന്റെ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കൊന്ന മകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായ രാമാവതാര്‍ ശര്‍മ്മയേയാണ് (59) മകന്‍ വാടകക്കൊലയാളികളുടെ സഹായത്താല്‍ കൊലപ്പെടുത്തിയത്.

ജനുവരി 20 നാണ് അനൂപ്ശഹറിലെ വീട്ടില്‍ ശര്‍മ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് എസ്.പി അശോക് കുമാര്‍ പറഞ്ഞു. കൊലയ്ക്കു ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വീടു കൊള്ളയടിക്കുകയും മൊബൈല്‍ഫോണ്‍ കവരുകയും ചെയ്തതായും പോലീസ് പറയുന്നു.

ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലിരിക്കെ മരണമടഞ്ഞാല്‍ അവകാശികള്‍ക്ക് ജോലി ലഭിക്കുമെന്നതിനാലാണ് താന്‍ കൊല നടത്തിയതെന്ന്മകന്‍ പോലീസിമനാട് പറഞ്ഞു.