രക്തദാനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനൊരുങ്ങി ബൈജു

single-img
30 March 2015

Baiju27 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് വേണ്ടിയാണ് ബൈുു ആദ്യമായി രക്തം ദാനം നല്‍കിയത്. ഇന്ന് തന്റെ 47 വയസിനുള്ളില്‍ 95 തവണ തന്റെ രക്തം ദാനം ചെയ്ത് ബൈജു തന്റെ സഹജീവിസ്‌നേഹം തുറന്ന് കാണിച്ചിരിക്കുകയാണ്.

തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ബൈജു എസ്. മണി ഈ മാസം ശ്രീചിത്രാ മെഡിക്കല്‍ കോളജില്‍ തന്റെ 95 മത് രക്തദാനം നടത്തി തന്റെ സാമൂഹിക രപയതിബദ്ധത ഒന്നുകൂടി തെളിയിച്ചു. തന്റെ രണ്ടാം വര്‍ഷ ബിരുദ പഠനകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആരംഭിച്ച രക്തദാനം അങ്ങനെ സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്.

27 വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി ക്ലാസില്‍ ഇരിക്കവേ ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കായി രക്തം ദാനം ചെയ്്തപ്പോള്‍ അമ്മയും അച്ഛനും ഏറെ സ ന്തോഷത്തോടെ പ്രോത്സാഹനം തന്നതാണ് അത് തുടരാന്‍ പ്രേരിപ്പിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ രക്തബാങ്കിലേക്ക് ആറുമാസം കൂടുമ്പോള്‍ രക്തം നല്കിയായിരുന്നു തുടക്കം. തുടര്‍ന്നു മൂന്നു മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാന്‍ തുടങ്ങി. ഇതിനോടകം മികച്ച രക്തദാതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് അവാര്‍ഡുകളും ബൈജുവിനെ തേടിയെത്തി.

മറ്റുള്ളവരെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബൈജു എ പോസിറ്റീവ് ഗ്രൂപ്പുകാരനാണ്. യുവജനതയെ രക്തദാന ത്തിനു പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ഇപ്പോള്‍ ശ്രീചിത്ര ആശുപത്രിയിലെത്തിയാണു രക്തദാനം നടത്തുന്നത്. താന്‍ രക്തം നല്കിയവര്‍ പലരും പിന്നീട് പല പ്പോഴും ദൂരെ ദേശങ്ങളില്‍നിന്നുപോലും കാണാനെത്താറുണ്ടെന്നും ബൈജു പറയുന്നു.

തിരുവനന്തപുരം നെല്ലിമൂട്ടില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ബൈജുവിന് എല്ലാ വിധ പിന്തുണയുമായി ഭാര്യ ബിന്ദുവും കൂടെയുണ്ട്. ഇന്നലെ തിരുവനന്തപുരം ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ ജയറാം ബ്ലഡ് ഡൊണേഷന്‍ ഫൗണേ്ടഷന്റെ നേതൃത്വത്തില്‍ ബൈജുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.