ലോകമെങ്ങും ആരാധകരുള്ള ജാക്കി ചാന് ആരാധന ആമിര്‍ ഖാനോട്

single-img
30 March 2015

aamir292015ജാക്കി ചാനെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല.എന്നാല്‍ ലോകത്തെ ആക്ഷന്‍ രംഗങ്ങളിലൂടെ ത്രസിപ്പിക്കുന്ന ഈ ഇതിഹാസ താരത്തിന് ഇഷ്ടം ഒരു ബോളിവുഡ് ഹീറോയോടാണ്. ഇന്ത്യന്‍ സിനിമയിലെ മിന്നുംതാരം ആമിര്‍ ഖാന്റെ ആരാധകനാണ് ജാക്കി ചാന്‍. മിസ്റ്റര്‍ പെര്‍ഫക്ഷണിസ്റ്റായ ആമിര്‍ ഖാനെ ഞാന്‍ ആരാധിക്കുന്നു. 2009ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സ് കണ്ടതിന് ശേഷമാണ് ആമീറിന്റെ ആരാധകനായി മാറിയത്. ഹോങ്കോങ്ങില്‍ വലിയ വിജയമായിരുന്നു ത്രീ ഇഡിയറ്റസ്. എല്ലാ ഷോയും ഹൗസ്ഫുള്‍. അദ്ദേഹം മികച്ച നടനാണ് ജാക്കി ചാന്‍ പറയുന്നു മല്ലിക ഷെരാവത്തിനോടൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് ജാക്കിചാന്‍. ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും ആക്ഷന്‍ സ്റ്റാര്‍ പറയുന്നു.