8.8 കോടി അംഗങ്ങളുമായി ബി.ജെ.പി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി; തകര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ റിക്കോര്‍ഡ്

single-img
30 March 2015

BJPഇന്ത്യ ഭരിക്കുന്ന എ.ഡി.എയിലെ പ്രധാന കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ബിജെപിയുടെ അംഗസംഖ്യ ഇന്നലെ വൈകുന്നേരത്തോടെ 8.8 കോടിയായി മാറി. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ(സിപിസി) രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ബി.ജെ.പി മുന്നേറിയത്.

സിപിസിയിലെ അംഗങ്ങളുടെ എണ്ണം 2014ലെ കണക്കുപ്രകാരം 8.67 കോടിയാണ്. 3.25 കോടിയായിരുന്ന പാര്‍ട്ടി അംഗസംഖ്യ 10 കോടിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ബിജെപിയുടെ അംഗത്വ കാംപയിന്‍ നാളെ അവസാനിക്കാനിരിക്കെയാണ് അംഗസംഖ്യയില്‍ ബി.ജെ.പിയുടെ കുതിച്ചുചാട്ടം.

നാളെകൊണ്ട് അംഗസംഖ്യ 10 കോടിയാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക താല്‍പര്യമെടുത്ത് ഇതിനായി രാജ്യമെങ്ങും സന്ദര്‍ശനം നടത്തിയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന് നേതൃത്വം നല്‍കിയത്.