കേരളം തിളയ്ക്കുന്നു; കേരളത്തില്‍ മാര്‍ച്ച് മാസത്തില്‍ ചൂട് 40 ഡിഗ്രി ഉയര്‍ന്നത് 7 ദിവസങ്ങളില്‍

single-img
30 March 2015

kerala-drought-picture-699x317

കേരളം വേനല്‍ചൂടില്‍ തിളയ്ക്കുകയാണ്. മാര്‍ച്ച് മാസം പിന്നിടുമ്പോള്‍ ഏഴുദിവസമാണ് താപനില 40 ഡിഗ്രിയിലേക്കുയര്‍ന്നതെന്ന് മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലെ കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു. ഈ വേനലില്‍ ഇതുവരെ സൂര്യതാപമേറ്റത് 21 പേര്‍ക്കാണെന്നും അവര്‍ പറഞ്ഞു.

24-26 ഡിഗ്രി ചൂടാണ് രാത്രികളിലുള്ളതെന്നും കഠിന ചൂടുകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നും അവര്‍ പറയുന്നു. ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കുവാന്‍ പരമാവധി വെള്ളം കുടിക്കാനും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞത്ഒരു വഎ്യക്തി ഒരു ദിനം രണ്ടര ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് പറയുന്നത്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ അതി കഠിനമായ വേനലാണ് ഈ വര്‍ഷത്തേത്. തണല്‍മരങ്ങള്‍ കുറഞ്ഞതുമൂലം അന്തരീക്ഷത്തിലെ ജലസാന്നിധ്യം കുറഞ്ഞതും പുഴകളും ജലാശയങ്ങളും വറ്റിയതും ഭൂമിയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും ചൂടുകൂടാനുള്ള കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ താളം തെറ്റല്‍ മൂലം വരും നാളുകളില്‍ കടന്ുവരുന്നത് അതി ഭയങ്കരമായ വേനലായിരിക്കുമെന്നും അവര്‍ പറയുന്നു.