കോലം മാറിയാലും പേരുദോഷം മാറില്ല, സണ്ണി ലിയോണിനൊപ്പം അഭിനയിക്കന്‍ തയ്യാറാകാതെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍

single-img
30 March 2015

screen-16.38.19[30.03.2015]എത്ര മായ്ക്കാന്‍ ശ്രമിച്ചാലും പേര് ദോഷം മാറുമോ? നിലച്ചിത്രങ്ങളില്‍ അഭിനയിച്ച് മോശം പ്രതിച്ഛായയുള്ള നടി സണ്ണി ലിയോണിനൊപ്പം സിനിമയില്‍ സഹകരിക്കാന്‍ തയ്യാറാകാതെ പ്രമുഖ അഭിനേതാക്കള്‍. ഏക് പഹേലി ലീല എന്ന സിനിമയുടെ സംവിധായകന്‍ ബോബി ഖാനാണ് ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞത്.

പല താരങ്ങളെയും സമീപിച്ചു. അവര്‍ക്കെല്ലാം തിരക്കഥ ഇഷ്ടമായി. പക്ഷേ പോണ്‍ നടിയെന്ന് അറിയപ്പെടുന്ന സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ അവരൊന്നും തയ്യാറായില്ല ബോബി ഖാന്‍ പറഞ്ഞു.അതേസമയം ആത്മാര്‍ത്ഥതയുള്ള നടിയാണ് സണ്ണി ലിയോണെന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ ബോബി പറഞ്ഞു. അവരുടെ ഭൂതകാലം എന്തായിരുന്നുവെന്ന് നമ്മള്‍ എന്തിന് ചിന്തിക്കണം എന്നാണ് സംവിധായകന്റെ മറുചോദ്യം.ഏക് പഹേലി ലീല പുറത്തിറങ്ങുന്നതോടെ സണ്ണി ലിയോണിന്റെ പ്രതിച്ഛായ മാറുമെന്ന് സംവിധായകന്‍ ബോബി ഖാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.