സ്വന്തം നിര്‍മ്മിതിയില്‍ ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്ങള്‍ ആകാശത്തിരുന്ന് നിരീക്ഷിക്കാന്‍ ഇന്ത്യയുടെ അവാക്‌സ് വിമാനം എത്തുന്നു

single-img
30 March 2015

Awax

ശത്രുരാജ്യങ്ങളിലേക്ക് പ്രവേശിക്കാതെ റഡാറിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സഹായത്തോടെ നിരീക്ഷിക്കാന്‍ കഴിയുന്ന എയര്‍ബോണ്‍ വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ് എന്ന അവാക്‌സ് വിമാനം ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്നു. ശത്രുരാജ്യത്തിന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് ആകാശത്ത് നിരീക്ഷിക്കാന്‍ ശേഷിയുള്ള രണ്ടാം തലമുറയില്‍പ്പെട്ട തദ്ദേശീയ അവാക്‌സ് എയര്‍ക്രാഫ്റ്റ് പദ്ധതിക്കാണ് കേന്ദ്ര പ്രതിരോധവകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധഗവേഷണ സ്ഥാപനം ഡി.ആര്‍.ഡി.ഒ. യാണ് പദ്ധതിക്ക് പിന്നില്‍. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍സ് കൗണ്‍സിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഏകദേശം 400 കിലോമീറ്റര്‍ അകലെ നടക്കുന്ന ശത്രുനീക്കങ്ങള്‍ വരെ അവാക്‌സിന് നിരീക്ഷിക്കാന്‍ കഴിയും.

മാത്രമല്ല യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ കുതിപ്പ് നേരത്തെതന്നെ കണ്ടെത്താന്‍ കഴിയുമെന്നതാണ് നേട്ടം ഈ പ്രത്യേകതകള്‍ അടങ്ങിയ മൂന്ന് വിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യ തദ്ദേശിയമായി അവാക്‌സ് നിര്‍മ്മിക്കുന്നത്. തദ്ദേശീയമായി നിര്‍മിക്കുന്നത്. ആദ്യ വിമാനം പുറത്തിറക്കുന്നതിന് ഏഴ് വര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.