കമന്ററി കോപ്പിയടിച്ചു; ക്രിക്കറ്റ് കമന്റേറ്ററുടെ പണി പോയി

single-img
30 March 2015

commentകമന്ററി കോപ്പിയടിച്ചതിന്റെ പേരില്‍ ക്രിക്കറ്റ് കമന്റേറ്ററുടെ പണി പോയി. ക്രിക്കറ്റ് കമന്ററി സൈറ്റുകളായ ക്രിക്ബസും ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുമാണ് കമന്ററി കോപ്പി വിവാദത്തില്‍ പെട്ടത്. ലോകകപ്പിൽ ബംഗ്‌ളാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രോഹിത് ശര്‍മ നേടിയ ബൗണ്ടറി രണ്ട് സൈറ്റിന്റെയും കമന്ററിയില്‍ ഒന്നായി വന്നിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ക്രിക്കറ്റ് കമന്ററി സൈറ്റുകൾ നടത്തിയ അന്വേഷണത്തില്‍ ക്രിക്ഇന്‍ഫോ കമന്റേറ്റര്‍ ക്രിക്ബസിന്റെ കമന്ററി കോപ്പിയടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. പ്രസ്തുത കമന്റേറ്ററെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന് ക്രിക്ഇന്‍ഫോ എഡിറ്റര്‍ അറിയിച്ചു.

കുറ്റക്കാരനായ കമന്റേറ്റര്‍ക്ക് രോഹിത് അടിച്ച ആ പന്ത് കാണാനായില്ല. അടുത്ത പന്തിൽ ശ്രദ്ധിക്കേണ്ടതിനാല്‍ ക്രിക്ബസിന്റെ കമന്ററി അതേപടി കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം വിവാദമായതോടെ കമന്ററിയിലെ അസ്വാഭാവികത ചൂണ്ടിക്കാണിക്കുകയല്ലാതെ ഒരാളുടെ ജോലി കളയാന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് ട്വിറ്ററില്‍ പോസ്റ്റിട്ടയാൾ പിന്നീട് ട്വീറ്റ് ചെയ്തു.