തിരുവനന്തപുരം: കെ.ബി ഗണേശ് കുമാര്‍ തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ഗണേശ് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്നും ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പില്‍ കോടികളുടെ അഴിമതി നടക്കുന്നതായും മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കണമെന്നും ലോകായുക്തയില്‍ ഗണേശ് മൊഴി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.