നസറുദീന്‍ ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്ത്

single-img
30 March 2015

Naseeruddin-Shahബോളീവുഡ് താരം നസറുദീന്‍ ഷാക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന രംഗത്ത്. ഇന്ത്യാ പാകിസ്‌ഥാന്‍ വൈരം ബ്രെയിന്‍ വാഷിന്റെ ഫലമാണെന്ന് ഷാ പറഞ്ഞിരുന്നു.  ഷായുടെ പ്രസ്താവനയ്ക്ക് 26/11 കൂട്ടക്കൊലയ്‌ക്ക് ഇരയായവരുടെ ബന്ധുക്കള്‍ മറുപടി നല്‍കുമെന്ന് ശിവസേന പറയുന്നു. സേനയുടെ മുഖപത്രമായ സാമ്നയിലാണ് നസറുദീന്‍ ഷായ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

ബന്ധത്തിന്റെ ഹൃദ്യതകൊണ്ട്‌ എപ്പോഴും നെഞ്ചില്‍ സൂക്ഷിക്കുന്ന അനുഭവമാണ്‌ പാക്‌ സന്ദര്‍ശനമെന്നും എന്തിനാണ്‌ ഇന്ത്യയും പാകിസ്‌ഥാനും ഇത്രയധികം ശത്രുത വെച്ചു പുലര്‍ത്തുന്നതെന്നും നസറുദ്ദീന്‍ഷാ ചോദിച്ചിരുന്നു.പാകിസ്‌ഥാന്‍ ശത്രുരാജ്യമാണെന്ന്‌ ഇന്ത്യാക്കാരെ ബ്രയിന്‍വാഷ്‌ ചെയ്‌ത് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയില്‍ തനിക്ക്‌ ഖേദമുണ്ടെന്നും ഷാ പറഞ്ഞിരുന്നു.

ഇതാണ് ശിവസേനയെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ മണ്ണില്‍ കടന്നുപോയ തീവ്രവാദി ആക്രമണങ്ങളെ എങ്ങിനെ മറക്കാനാകും. ഡല്‍ഹി പാര്‍ലമെന്റ്‌ ആക്രമണം ഉള്‍പ്പെടെയുള്ള അനേകം തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ പാകിസ്‌ഥാനാണ്. പാക്‌ സന്ദര്‍ശനത്തിനിടയില്‍ ലാഹോറില്‍ വെച്ച്‌ പാകിസ്‌ഥാന്‍കാരില്‍ ആരെങ്കിലും കൂടോത്രം ചെയ്‌തതായിരിക്കും ഇത്തരം ഒരു മാനസികാവസ്‌ഥയ്‌ക്ക് കാരണമെന്നും സാമ്‌നയിലൂടെ ശിവസേന പറയുന്നു.