ലോഡ്ജില്‍ നാടക -സീരിയല്‍ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് പരിക്ക്

single-img
30 March 2015

FightCloudചാത്തന്നൂര്‍: കൊട്ടിയത്തെ ലോഡ്ജില്‍ നാടക -സീരിയല്‍ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി 11ന് കൊട്ടിയം കണ്ണനല്ലൂര്‍ റോഡിലെ ലോഡ്ജിലാണ് സംഭവം നടന്നത്. ബിയര്‍ കുപ്പികൊണ്ട് അടിയേറ്റ് പരിക്കേറ്റ രതീഷ്, ഷെറഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശികളായ മണിക്കുട്ടന്‍, ശരത്ത്, കൊട്ടാരക്കര സ്വദേശിയായ രാജേഷ്‌കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

നാടക, സീരിയല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഘമാണ് ഹോട്ടലില്‍ താമസിച്ചുവന്നത്. രതീഷും ഷെറഫും രാത്രിയില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവരുടെ പാത്രത്തിലേക്ക് ഒഴിഞ്ഞ മദ്യകുപ്പിവെച്ചതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനെ ചോദ്യം ചെയ്തതോടെ പ്രതികള്‍ ബിയര്‍കുപ്പിക്കൊണ്ട് രതീഷിനെയും ഷെറഫിനെയും തലയ്ക്ക് അടിക്കുകയായിരുന്നു. ലോഡ്ജ് ഉടമ പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു.