ജയ്പൂര്‍: ഒട്ടകത്തെ കൊല്ലുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചു. സംസ്ഥാന മൃഗമായത് കൊണ്ടാണ് ഒട്ടകത്തെ കൊല്ലാൻ പാടില്ലെന്ന നിയമം സംസ്ഥാന സർക്കാർ പാസാക്കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഒട്ടകത്തെ സംസ്ഥാന മൃഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഒട്ടകത്തെ അനധികൃതമായി വില്‍ക്കാനോ വാഹനങ്ങളില്‍ കൊണ്ടുപോകാനോ പാടില്ല.
നിയമമനുസരിച്ച് ഒട്ടകത്തെ കൊല്ലുന്നത് അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഒട്ടകത്തെ മുറിവേല്‍പ്പിക്കുന്നതും മൂക്കു കയറിടുന്നതു പോലും ശിക്ഷിക്ക ലഭിക്കാവുന്ന കുറ്റമാണ്. നിയമത്തിലെ ചില വകുപ്പുകള്‍ക്ക് ബിജെപി അംഗങ്ങളുടെയുള്‍പ്പെടെ വിമര്‍ശനമേറ്റു വാങ്ങുന്നുണ്ട്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ കുറ്റകരമല്ലെന്ന് സംസ്ഥാന മൃഗ സംരക്ഷമ വകുപ്പു മന്ത്രി അറിയിച്ചു.