ഭാര്യയെ കറുത്തവള്‍ എന്നുവിളിക്കുന്നത്‌ ആക്ഷേപമായി കാണാന്‍ കഴിയില്ല- മദ്രാസ്‌ ഹൈക്കോടതി

single-img
30 March 2015

courtമധുര: ഭാര്യയെ കറുത്തവള്‍ എന്നുവിളിക്കുന്നത്‌ ആക്ഷേപമായി കാണാന്‍ കഴിയില്ലെന്ന്‌ മദ്രാസ്‌ ഹൈക്കോടതി. കറുത്തവളെന്നു വിളിച്ച്‌ അധിക്ഷേപിച്ചതിന് ഭാര്യ ആത്മഹത്യ ചെയ്‌ത കേസിൽ വിധി പുറപ്പെടുവിച്ചപ്പോഴാണ്‌ കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. ബിസിനസ്‌ ആവശ്യത്തിനായും കാറിന്റെ അറ്റകുറ്റപ്പണിക്കായും ഭാര്യയോട്‌ പണം ആവശ്യപ്പെട്ടത് സ്‌ത്രീധനം ആവശ്യപ്പെടുന്നതിന്‌ സമമല്ലെന്നും കോടതി വിലയിരുത്തി.