ഇന്‍ഡോര്‍: രാജ്യവ്യാപകമായി ഗോവധ നിരോധനത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ശ്വേതാംബര ജൈനയുടെ ആത്മീയ നേതാക്കളുടെ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവധം രാജ്യം അംഗീകരിക്കുന്നില്ല. ഗോവധ നിരോധനത്തിനായി എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും ഇതിനായി അഭിപ്രായ സമന്വയം രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗോവധ നിരോധനം നടപ്പിലാക്കിയ കാര്യവും മന്ത്രി എടുത്തുപറഞ്ഞു.
ഗോവധം മാത്രമല്ല, പോത്തുകളെ അറുക്കുന്നതും കേന്ദ്ര സർക്കാർ നിയമം മൂലം നിരോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആചാര്യ ശിവമുനി ആവശ്യപ്പെട്ടു.