കൊച്ചി കൊക്കെയ്ന്‍ കേസിലെ അഞ്ച് പ്രതികള്‍ക്ക് ജാമ്യം

single-img
30 March 2015

Models Reveal to Police in Kochi Cocaine Case  - Latestകൊച്ചി കൊക്കെയ്ന്‍ കേസിലെ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ടോം ചാക്കോ, സ്നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.

അതേസമയം കേസില്‍ പോലീസ്​ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. മയക്കുമരുന്ന് വില്‍പനയടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്തിട്ടുണ്ടെന്ന് എറണാകുളം സെഷന്‍സ്​ കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മയക്കുമരുന്ന് വില്‍പന നിരോധന നിയമവും ഗൂഢാലോചനക്കുറ്റവുമാണ്​ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്​. പ്രതികള്‍ കൊക്കൈന്‍ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ്​ കേസ്​.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍, 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

നൈജീരിയക്കാരനായ ഒക്കോവോ ചിഗോസി കോലിന്‍സ്​ ഉള്‍പ്പെടെ പുതുതായി അറസ്റ്റിലായ പ്രതികളെ കൂടി ഉള്‍പ്പെടുത്തിയുള്ള അന്തിമ കുറ്റപത്രം പോലീസ്​ പിന്നീട്​ സമര്‍പ്പിക്കും. രണ്ട് മാസം മുമ്പാണ്​ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായത്​.