സ്റ്റീഫന്‍ ഹോക്കിങിന്റെ പേര് ട്രേഡ്മാര്‍ക്ക് ആയി രജിസ്റ്റര്‍ ചെയ്യുന്നു

single-img
30 March 2015

stephenലണ്ടന്‍: സ്റ്റീഫന്‍ ഹോക്കിങ് തന്‍െറ പേര് ട്രേഡ്മാര്‍ക്ക് ആയി രജിസ്റ്റര്‍ ചെയ്യുന്നു. ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ 73കാരൻ ഇതിനായി ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി കാര്യാലയവുമായി ബന്ധപ്പെട്ട് കഴിഞ്ഞു. അനുചിതമായ ഉല്‍പന്നങ്ങളില്‍ തന്‍െറ പേര് ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഹോക്കിങ്ങിന്‍െറ നീക്കമെന്നാണ് വിലയിരുത്തല്‍.

ആധുനിക വീല്‍ചെയറുകള്‍, കമ്പ്യൂട്ടര്‍ ഗെയിംസ്, ആരോഗ്യ സംരക്ഷണം, ഗ്രീറ്റിങ് കാര്‍ഡുകള്‍ എന്നിവയാണ് രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തുന്നത്. തന്‍െറ ശരീരം തളര്‍ത്തിയ മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും മറ്റുഭൗതിക ശാസ്ത്ര പഠനങ്ങള്‍ക്കുമായി ആരംഭിക്കുന്ന ഫൗണ്ടേഷന്‍െറ ട്രേഡ്മാര്‍ക്ക് ആയും സ്വന്തം പേര് ഉപയോഗപ്പെടുത്താന്‍ ഹോക്കിങ്ങിന് പദ്ധതിയിടുന്നു.