ഒഴിവായത് വൻ ദുരന്തം ;കാനഡയിൽ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

single-img
30 March 2015

planeമോണ്‍ട്രിയല്‍: കാനഡയിൽ വിമാനത്താവളത്തിലിറങ്ങവേ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. നോവാ സ്‌കോട്ടിയയിലെ ഹാലിഫാക്‌സിൽ എയര്‍ കാനഡ വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു.  രണ്ടുപേരൊഴിച്ചുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി.

അഞ്ച് ജോലിക്കാരും 133 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം.  അപകടകാരണം വ്യക്തമല്ല. ഇവിടെ ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാല്‍ അപകട മുന്നറിയിപ്പുണ്ടായിരുന്നു. വിമാനത്തിലെ ഇന്ധനം ചോര്‍ന്ന് പുറത്തേക്കുവന്നെങ്കിലും കൂടുതല്‍ അപകടമുണ്ടായില്ല.

അപകടസമയത്ത് വിമാനത്താവളത്തില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ഇതും അപകടവുമായി ബന്ധമുണ്ടോയെന്ന് അറിവായിട്ടില്ല. വിമാനം ഇറങ്ങുന്നതിനിടെ ചിറകുകള്‍ ഇവിടത്തെ വൈദ്യുതക്കമ്പികളില്‍ ഉടക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.