ചൈനയിൽ താടിയും മീശയും വളര്‍ത്തിയതിനു യുവാവിന്‌ ആറ്‌ വര്‍ഷത്തെ തടവ്‌

single-img
30 March 2015

meesaബെയ്‌ജിങ്‌: ചൈനയിൽ താടിയും മീശയും വളര്‍ത്തിയതിനു യുവാവിന്‌ ആറ്‌ വര്‍ഷത്തെ തടവ്‌. സിന്‍ജിയാങ്‌ പ്രവിശ്യയില്‍ കെഷ്‌ഗാര്‍ നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. താടിയും മീശയും വളര്‍ത്തിയ 38 കാരന് കൂട്ടുനിന്ന ഭാര്യയ്‌ക്കു രണ്ട്‌ വര്‍ഷം തടവും വിധിച്ചിട്ടുണ്ട്‌.

2010 മുതലാണ്‌ ഇദ്ദേഹം താടിയും മീശയും വളര്‍ത്തി തുടങ്ങിയത്‌. മുസ്ലിം സമുദായാംഗങ്ങള്‍ക്കു സിന്‍ജിയാങ്‌ പ്രവിശ്യയില്‍ നിയന്ത്രണങ്ങളുണ്ട്‌. ഇതിന്റെ ഭാഗമായാണു താടിയും മീശയും വളര്‍ത്തുന്നത്‌ നിരുത്സാഹപ്പെടുത്തുന്നത്‌.