യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം രക്ഷപ്പെടുത്തും- സുഷമ സ്വരാജ് • ഇ വാർത്ത | evartha
National

യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം രക്ഷപ്പെടുത്തും- സുഷമ സ്വരാജ്

Sushma Swarajന്യൂഡൽഹി: യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം രക്ഷപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യെമന്റെ തലസ്ഥാനമായ സനയിൽ നിന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് ദിവസേന മൂന്ന് മണിക്കൂർ സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.
മൂവായിരത്തിലേറെ ഇന്ത്യക്കാർ യെമനിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 2100 പേർ സനയിലാണ്. 500 എദനിലുമുണ്ട്.  കേരളത്തിൽ നിന്നുള്ള നഴ്സുമാരാണ് ഇതിൽ ഭൂരിഭാഗമെന്നും സുഷമ സ്വരാജ് പറഞ്ഞു.
യെമനിൽ നിന്ന് ഇന്ത്യാക്കാരെ രക്ഷപ്പെടുത്താൻ നേരത്തെ രണ്ടു കപ്പലുകളും അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.