പി.സി ജോർജ് വിഷയത്തിൽ തീരുമാനം വ്യാഴാഴ്ച-മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
30 March 2015

umman-chandi22കോട്ടയം: പി.സി ജോർജ് വിഷയത്തിൽ  തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിദേശയാത്ര കഴിഞ്ഞ് വ്യാഴാഴ്ച തിരിച്ചെത്തും.  ഒരു കാരണവശാലും തീരുമാനം നീട്ടിക്കൊണ്ടുപോകില്ല. ഉപാധികളോ വിശദാംശങ്ങളോ ഇപ്പോള്‍ പറയുന്നില്ല. എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോര്‍ജിനെ ചീഫ് വിപ്പ സ്ഥാനത്തുനിന്നു നീക്കുന്നതിന് ഇതിനകം തന്നെ കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി എടുക്കുന്ന ഏതു തീരുമാനത്തിനും പൂര്‍ണ പിന്തുണ കെപിസിസി നേതൃത്വം ഉറപ്പു നല്‍കിയ.