അറബ് മേഖലയില്‍ സംയുക്തസൈന്യം രൂപവത്കരിക്കുന്നു

single-img
30 March 2015

arabസൗദി അറേബ്യ: അറബ് മേഖലയില്‍ സംയുക്തസൈന്യം രൂപവത്കരിക്കാന്‍ തീരുമാനമായി. സംയുക്തസൈന്യത്തില്‍ 22 രാജ്യങ്ങളിെല അംഗങ്ങളാണുണ്ടാവുക. യെമനില്‍ വിമതര്‍ക്കെതിരെ സൈനികനടപടി തുടരുന്ന സൗദി അറേബ്യ ഉള്‍പ്പെടുന്ന അറബ് രാഷ്ട്രങ്ങളിലെ നേതാക്കൾ പങ്കെടുത്ത അറബ് രാഷ്ട്ര ഉച്ചകോടിയിലാണ്  തീരുമാനം.  ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍സിസിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

സേനാ രൂപവത്കരണ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി അറബ് പ്രതിനിധികളുടെ യോഗം അടുത്തമാസം ചേരാനും നാലുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രിമാരുടെ സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

അറബ് രാഷ്ട്രങ്ങള്‍ സംയുക്തേസന രൂപവത്കരിക്കുന്നു ഇറാഖിലും സിറിയയിലും ലിബിയയിലുമൊക്കെ ആക്രമണങ്ങള്‍ നടത്തുന്ന ഭീകരര്‍ക്കെതിരായ ചെറുത്തുനില്‍പ്പായിരിക്കും സംയുക്തസേനയുടെ പ്രഥമ ലക്ഷ്യമെന്ന് അറബ് ലീഗ് മേധാവി അറിയിച്ചു. കൂടാതെ യെമന്റെ വലിയൊരു ഭാഗം പിടിച്ചടക്കിയ ഹൂതി കലാപകാരികളോട് വ്യവസ്ഥാപിത ഭരണത്തിന് വഴങ്ങാനും ആയുധങ്ങള്‍ അടിയറ വെക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു.