സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി എസ്.സുധാകർ റെഡ്ഡിയെ തിരഞ്ഞെടുത്തു • ഇ വാർത്ത | evartha
Breaking News

സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി എസ്.സുധാകർ റെഡ്ഡിയെ തിരഞ്ഞെടുത്തു

download (3)സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി എസ്.സുധാകർ റെഡ്ഡിയെ തിരഞ്ഞെടുത്തു.പുതുച്ചേരിയിൽ നടന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൽ ആണ് അദ്ദേഹത്തെ തിരഞ്ഞെടുതത് . ഇത് രണ്ടാം തവണയാണ് സുധാകർ റെഡ്ഡി സെക്രട്ടറിയാവുന്നത്.

ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സി.പി.ഐ കേരളഘടകം മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കേന്ദ്ര സെക്രട്ടേറിയറ്റിൽ തുടരും. ബിനോയ് വിശ്വം പുതുതായി കേന്ദ്ര നിർവാഹക സമിതിയിൽ അംഗമായി. ബി.വി.വിജയലക്ഷ്മിയാണ് എസ്.സുധാകർ റെഡ്ഡിയുടെ ഭാര്യ. നിഖിൽ, കപിൽ എന്നിവർ മക്കളാണ്.