ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നു

single-img
29 March 2015

download (1)ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നു .ഇതേതുടര്‍ന്ന്‌ പരീക്ഷ താല്‍ക്കാലികമായി മാറ്റിവച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
‘പ്രവിന്‍ഷ്യല്‍ സിവില്‍ സര്‍വീസിന്റെ’ ആമുഖ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ്‌ ചോര്‍ന്നത്‌. പരീക്ഷ തുടങ്ങുന്നതിന്‌ മിനിട്ടുകള്‍ക്ക്‌ മുമ്പ്‌ വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ചോദ്യപ്പേപ്പര്‍ യഥാര്‍ത്ത ചോദ്യപ്പേപ്പറിന്റെ പകര്‍പ്പു തന്നെയെന്ന്‌ സ്‌ഥിരീകരിച്ചു. തുടര്‍ന്നാണ്‌ പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌.