ചക്കിട്ടപ്പാറയിൽ ഖനനത്തിന് അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കി

single-img
29 March 2015

download (1)ചക്കിട്ടപ്പാറയിൽ ഖനനത്തിന് അനുമതി നൽകിയ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം സർക്കാർ റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി. ചക്കിട്ടപാറയിൽ 406.45 ഹെക്ടറിലും മാവൂരിൽ 53.93 ഹെക്ടറിലും കാക്കൂരിൽ 281.22 ഹെക്ടറിലുമാണ് ഖനനത്തിന് 2009ൽ പ്രാഥമിക അനുമതി നൽകിയത്. എന്നാൽ കേന്ദ്ര സർക്കാറിൽ നിന്നടക്കം പാരിസ്ഥിതിക അനുമതികൾ നേടാൻ കഴിഞ്ഞിരുന്നില്ല.

 
2009 മേയിലാണ് അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഖനനത്തിന് അനുമതി നൽകിയത്. ഇതിനായി അഞ്ചു കോടി രൂപ മന്ത്രി കോഴ വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടത്.