മേധാ പട്കർ ആം ആദ്മിയിൽ നിന്ന് രാജിവച്ചു

single-img
29 March 2015

Medha Patkarപ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

ആം ആ്ദമി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ സംഭവ വികാസങ്ങളിൽ ദു:ഖവും നിരാശയുമുണ്ടെന്ന് മേധ പറഞ്ഞു. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഒരിക്കലും പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അവർക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചതിനെ അപലപിക്കുകയാണെന്നും മോധ പറഞ്ഞു.

എ.എ.പി ഒരു തമാശയായി മാറുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം,​ എ.എ.പി തർക്കങ്ങൾ മാറ്റി വച്ച ശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കണമെന്ന് കോൺഗ്രസ് പറഞ്ഞു